6 വയസ്സുകാരി പീഡിപ്പിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും.

Friday 30 September 2022 2:41 AM IST

കൊയിലാണ്ടി: ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും. നടുവണ്ണൂർ മന്ദം കാവ് ലക്ഷം വീട് കോളനിയിൽ വാസു (61 ) വിനാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി അനിൽ പോക്സോ നിയമപ്രകാരവും പട്ടികജാതി സംരക്ഷണ നിയമപ്രകാരവും ശിക്ഷ വിധിച്ചത്. 2019 - നാണ് സംഭവം. റോഡിൽ കളിക്കുകയായിരുന്ന കുട്ടിയെ പ്രതി വീട്ടിലേക്ക് മിഠായി തരാം എന്ന് പറത്ത് വിളിച്ച് വരുത്തി ഉപദ്രവിക്കുകയായിരുന്നു. കുട്ടി രക്ഷിതാക്കളോട് പറഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നല്കുകയായിരുന്നു. ബാലുശേരി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് താമരശ്ശേരി ഡി.വൈ എസ്.പി കെ.പി. അബ്ദുൾ റസാഖ് ആണ് അന്വേഷിച്ചത്. പ്രൊസിക്യൂഷന് വേണ്ടി പി.ജെ തിൻഹാജരായി.