തിരുവനന്തപുരത്തേക്ക് ഉത്സവകാലട്രെയിൻ

Friday 30 September 2022 12:00 AM IST

തിരുവനന്തപുരം: ദസറയും ദീപാവലിയും പരിഗണിച്ച് തിരുവനന്തപുരത്തുനിന്ന് ടാറ്റാനഗറിലേക്ക് ഒക്ടോബർ 1,8 തീയതികളിൽ പുലർച്ചെ 2.30ന് ടാറ്റാനഗറിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും.ടാറ്റാനഗറിൽ നിന്ന് 4,11 തീയതികളിൽ പുലർച്ചെ 5.15നാണ് മടക്കയാത്ര.നമ്പർ. 06191/06192.

ഇത് കൂടാതെ താംബരത്തുനിന്ന് സെപ്തംബർ 30,ഒക്ടോബർ 21 തീയതികളിൽ രാത്രി 7.30ന് താംബരത്തുനിന്ന് നാഗർകോവിലിലേക്കും ഒക്ടോബർ 5ന് നാഗർകോവിലിൽ നിന്ന് വൈകിട്ട് 4.15ന് മടക്കസർവ്വീസും ഉണ്ടായിരിക്കും. ട്രെയിൻ നമ്പർ 06001/02.കൂടാതെ ഒക്ടോബർ 25ന് നാഗർകോവിലിൽ നിന്ന് താംബരത്തേക്ക് സ്പെഷ്യൽ സൂപ്പർഫാസ്റ്റ് ട്രെയിൻ സർവ്വീസും ഉണ്ടായിരിക്കും. ട്രെയിൻ നമ്പർ. 06002.

ട്രെ​യി​ൻ​ ​സ​മ​യ​ത്തി​ൽ​ ​മാ​റ്റം

തി​രു​വ​ന​ന്ത​പു​രം​:​ ​ഒ​ക്ടോ​ബ​ർ​ ​ഒ​ന്നു​മു​ത​ൽ​ ​മം​ഗ​ള,​മം​ഗ​ലാ​പു​രം​ ​-​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ക്സ്പ്ര​സ്,​ ​എ​റ​ണാ​കു​ളം​ ​-​ ​പാ​ല​ക്കാ​ട് ​മെ​മു​ ​എ​ന്നി​വ​യു​ടെ​ ​സ​മ​യ​ത്തി​ൽ​ ​മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് ​റെ​യി​ൽ​വേ​ ​അ​റി​യി​ച്ചു.
16348​ ​ന​മ്പ​ർ​ ​മം​ഗ​ലാ​പു​രം​ ​-​തി​രു​വ​ന​ന്ത​പു​രം​ ​എ​ക്സ്പ്ര​സ് ​ഉ​ച്ച​യ്ക്ക് 14.20​ന് ​പ​ക​രം14.25​നാ​യി​രി​ക്കും​ ​പു​റ​പ്പെ​ടു​ക.
എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള​ ​മം​ഗ​ള​ ​എ​ക്സ്പ്ര​സി​ന്റെ​ ​ഷൊ​ർ​ണ്ണൂ​ർ​ ​മു​ത​ലു​ള്ള​ ​സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ​സ​മ​യ​മാ​റ്റം.​ ​ഷൊ​ർ​ണ്ണൂ​രി​ൽ​ ​ഉ​ച്ച​യ്ക്ക് 12.30​ന് ​പ​ക​രം​ 12.02​ ​ന് ​എ​ത്തും.​ ​കോ​ഴി​ക്കോ​ട് 14.14​ന്പ​ക​രം​ 13.45​നും​ ​ക​ണ്ണൂ​രി​ൽ​ 15.45​ന് ​പ​ക​രം​ 15.10​നും​ ​പ​യ്യ​ന്നൂ​രി​ൽ​ 16.31​ന് ​പ​ക​രം​ 15.44​നും​ ​കാ​സ​ർ​കോ​ഡ് 17.26​ന് ​പ​ക​രം​ 16.41​നു​മെ​ത്തും.​എ​റ​ണാ​കു​ളം​ ​-​ ​പാ​ല​ക്കാ​ട് ​മെ​മു​ ​ഒ​റ്റ​പ്പാ​ല​ത്ത് 17.47​ന് ​പ​ക​രം​ 17.39​നും​ ​പാ​ല​ക്കാ​ട് 19​മ​ണി​ക്ക് ​പ​ക​രം​ 18.35​നു​മെ​ത്തും.