കെ.കെ.ശൈലജയ്ക്ക് പുരസ്‌കാരം

Friday 30 September 2022 12:01 AM IST

തിരുവനന്തപുരം: ജനനൻമ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് മഹാത്മഗാന്ധി കൾച്ചറൾ ഫോറം ഏർപ്പെടുത്തിയ പുരസ്‌കാരം മുൻആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക്. 25,000രൂപയും പ്രശസ്തിപത്രവും അടങ്ങുന്നപുരസ്‌കാരം ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 1 ന് വൈകിട്ട് 4ന് നടൻ മധു അദ്ദേഹത്തിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് ചെയർമാൻ ജാഫർജി അറിയിച്ചു. ഇതോടൊപ്പം ചലച്ചിത്ര നിർമ്മാതാവും പ്രൊഡക്‌ഷൻ കൺട്രോളറുമായ എൻ.എം.ബാദുഷ, ഖത്തർ സംസ്‌കൃതിയുടെ സ്ഥാപകനും പ്രവാസിയുമായ കെ.കെ.ശങ്കരൻ, ഖത്തർ പ്രവാസിയും ജനനന്മ ചീഫ് കൗൺസിലറുമായ കണ്ടോത്ത് കുമാരൻ എന്നിവർക്ക് 5,000രൂപയും ഫലകവും അടങ്ങിയ ജനനന്മ കാരുണ്യസ്പർശ പുരസ്‌കാരങ്ങളും നൽകും.