അബ്‌ദുൾ സത്താർ 20 വരെ റിമാൻഡിൽ

Friday 30 September 2022 1:27 AM IST

കൊച്ചി: കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിൽ നിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കി ഒക്ടോബർ 20 വരെ റിമാൻഡ് ചെയ്തു. കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചു. കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻ.ഐ.എ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കേസിൽ നേരത്തെ കസ്റ്റഡിയിൽ വാങ്ങിയ 11 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാനും അപേക്ഷ നൽകിയേക്കും.