19 കേസുകൾ തീർപ്പാക്കി
Saturday 01 October 2022 1:37 AM IST
കോഴിക്കോട് : സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ 19 കേസുകൾ തീർപ്പാക്കി. ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് പരാതികൾ പരിഗണിച്ചു. 90 പരാതികളാണ് ലഭിച്ചത്. 71 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ രക്ഷിതാക്കളെ ഉൾപ്പെടുത്തി ബോധവത്കരണവും പരിശോധനയും നടത്താൻ നിർദ്ദേശിച്ചു. മാലിന്യ വിഷയുമായി ബന്ധപ്പെട്ടു നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ ജനങ്ങളിൽ സാമൂഹിക ഉത്തരവാദിത്വം വളർത്തുക എന്നതാണ് പരിഹാരമെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.