നാടക് ജില്ലാ സമ്മേളനം കോട്ടയ്ക്കലിൽ

Saturday 01 October 2022 12:05 AM IST

കോട്ടയ്ക്കൽ: മലയാളികളായ നാടക പ്രവർത്തകരുടെ സംഘടനയായ നാടകിന്റെ ജില്ലാ സമ്മേളനം നാളെ കോട്ടയ്ക്കൽ ഗവ. രാജാസ് എച്ച്.എസ്.എസിൽ നടക്കും. രാവിലെ 9.30ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ബുഷ്‌റ ഷബീർ അദ്ധ്യക്ഷത വഹിക്കും. 500 ഓളം പ്രതിനിധികൾ പങ്കെടുക്കും. ഇന്നും നാളെയും വൈകിട്ട് നാടകാവതരണമുണ്ടാവും. നാളെ വൈകിട്ട് നാടക ഗാനസന്ധ്യയും അരങ്ങേറും.

Advertisement
Advertisement