എം.എസ്‌സി മറൈൻ കെമിസ്ട്രി അഖിൽ ബെന്നിക്ക് ഒന്നാംറാങ്ക്

Saturday 01 October 2022 12:00 AM IST

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) എം.എസ്‌സി മറൈൻ കെമിസ്ട്രി അവസാനവർഷഫലം പ്രസിദ്ധീകരിച്ചു. നാല് സെമസ്റ്ററുകളിലായി 10 ഓവറാൾ പോയിന്റിൽ 8.41 സ്‌കോർ നേടിയ അഖിൽ ബെന്നി ഒന്നാംറാങ്ക് നേടി. 8.29 സ്‌കോറോടെ ബി.എസ്. ഗായത്രി രണ്ടാം റാങ്കും 8.20 സ്‌കോറോടെ എസ്. അഭിരാമി മൂന്നാംറാങ്കും നേടി.

വയനാട് പുൽപ്പള്ളി സീതാമൗണ്ട് എലിഞ്ഞിക്കൽവീട്ടിൽ ഇ.എസ്. ബെന്നിയുടെയും സിജി വർഗീസിന്റെയും മകനാണ് അഖിൽ ബെന്നി.

കോഴിക്കോട് കോട്ടപ്പിള്ളി എടത്തുംപൊയിൽവീട്ടിൽ ബിന്ദുവിന്റെ മകളാണ് ഗായത്രി. ആറ്റിങ്ങൽ താണിക്കോണം ആവണിവീട്ടിൽ കെ. ഷാനവാസിന്റെയും എസ്. സിന്ധുവിന്റെയും മകളാണ് അഭിരാമി.