ഇത്തവണ ശമ്പള വിതരണം വൈകില്ല,​ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ 50 കോടി രൂപ അനുവദിച്ചു

Saturday 01 October 2022 12:00 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിലെ തീരുമാനപ്രകാരം സെപ്തം ബറിലെ ശമ്പളം ഒക്ടോബർ അഞ്ചിന് തന്നെ നൽകാൻ കെ.എസ്ആർ.ടി.സിക്ക് സർക്കാർ 50 കോടി രൂപ അനുവദിച്ചു. ധനസഹായം വൈകിയതാണ് മുമ്പ് ശമ്പളവിതരണം വൈകിച്ചത്. ഡ്യൂട്ടി പരിഷ്‌കരണത്തിനോട് സഹകരിച്ചാൽ ശമ്പളം മുടക്കമില്ലാതെ നൽകാമെന്ന് മാനേജ്‌മെന്റ് തൊഴിലാളി സംഘടനകൾക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിച്ചത്.