സംസ്ഥാനം 1000കോടികൂടി കടമെടുക്കുന്നു

Saturday 01 October 2022 12:08 AM IST

തിരുവനന്തപുരം: ഒക്ടോബർ മാസാദ്യത്തെ ചെലവുകൾക്കായി സംസ്ഥാനം 1000കോടിരൂപ കൂടി വായ്പയെടുക്കുന്നു. ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തെ മൊത്തം വായ്പാ ബാദ്ധ്യത 10436കോടിയായി. കഴിഞ്ഞയാഴ്ച 1436 കോടി രൂപ വായ്പയെടുത്തിരുന്നു.

ഡിസംബർ വരെ 17936 കോടിരൂപ മാത്രം വായ്പയെടുക്കാനാണ് അനുമതിയുള്ളത്.

ഡി​സം​ബ​ർ​ ​വ​രെ​ ​ലീ​വ് ​സ​റ​ണ്ട​റി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ലീ​വ് ​സ​റ​ണ്ട​ർ​ ​നി​യ​ന്ത്ര​ണം​ ​ഡി​സം​ബ​ർ​ 31​ ​വ​രെ​ ​നീ​ട്ടി​ ​ഇ​ന്ന​ലെ​ ​ധ​ന​വ​കു​പ്പ് ​ഉ​ത്ത​ര​വി​റ​ക്കി.​ഇൗ​ ​സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ന്റെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ലീ​വ് ​സ​റ​ണ്ട​ർ​ ​ന​ൽ​കു​ന്ന​ത് ​മൂ​ന്നു​മാ​സം​ ​വീ​തം​ ​നീ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​മൂ​ല​മാ​ണി​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​വും​ ​ലീ​വ് ​സ​റ​ണ്ട​ർ​ ​അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.​ ​അ​തി​നു​മു​മ്പ​ത്തെ​ ​വ​ർ​ഷ​വും​ ​ന​ൽ​കി​യി​ല്ല.​ ​പി​ന്നീ​ട​ത് ​പി.​എ​ഫി​ലേ​ക്ക് ​മാ​റ്റി.​ ​ഒ​രു​ ​വ​ർ​ഷം​ ​ലീ​വ് ​സ​റ​ണ്ട​ർ​ ​ന​ൽ​കാ​ൻ​ 2500​കോ​ടി​രൂ​പ​ ​വേ​ണം.

Advertisement
Advertisement