കിണറ്റിൽ വീണ വൃദ്ധനെ രക്ഷപ്പെടുത്തി

Saturday 01 October 2022 12:21 AM IST
കിണറ്റിൽ വീണ വിജയനെ അഗ്നിശമനസേന ജീവനക്കാർ രക്ഷപ്പെടുത്തി മുകളിലെത്തിച്ചപ്പോൾ

പടി. കല്ലട: തേവലക്കര കോവൂരിൽ കിണറ്റിൽ വീണ വൃദ്ധനെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. കോവൂർ വിജയഭവനിൽ വിജയനാണ് (57) ഇന്നലെ വൈകിട്ട് 5.30 ഓടെ അയൽവാസിയായ ജോൺസന്റെ വീട്ടിലെ 45 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്.

ഓർമ്മക്കുറവ്, കാഴ്ചക്കുറവ് തുടങ്ങിയ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ ശാസ്താംകോട്ട അഗ്നിരക്ഷാസേന കയറിൽ തൂങ്ങിക്കിടന്ന വിജയനെ സുരക്ഷാവലയുടെ സഹായത്തോടെ അരമണിക്കൂറോളം പരിശ്രമിച്ചാണ് മുകളിലെത്തിച്ചത്. അഗ്നിശമന സേന ഗ്രേഡ് എ.എസ്.ടി.ഒ സജീവിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ആർ.രതീഷ്, ഷിനു, മനോജ്, ഡ്രൈവർ ഷാനവാസ്, ഹോം ഗാർഡ് ഉണ്ണിക്കൃഷ്ണപിള്ള, ശിവപ്രസാദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പരിക്കേറ്റ വിജയൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Advertisement
Advertisement