ബുംറയ്ക്ക് പകരം സിറാജ്

Saturday 01 October 2022 3:44 AM IST

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ഉൾപ്പെടുത്തി. ബി.സി.സി.ഐ ജനറൽ സെക്രട്ടറി ജയ്ഷാ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബുംറയ്ക്ക് ട്വന്റി-20 ലോകകപ്പും നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. നാളെ ഗുവാഹത്തിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം.

Advertisement
Advertisement