മല്ലികാർജുന ഖാർഗെയെ പിന്തുണയ്ക്കും: സതീശൻ

Sunday 02 October 2022 12:01 AM IST

നെടുമ്പാശേരി: കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുന ഖാർഗെയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ദേശത്തെ വസതിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത് വിഭാഗത്തിൽപ്പെട്ട ഒരാൾ കോൺഗ്രസ് അദ്ധ്യക്ഷനാകുന്ന അഭിമാന മുഹൂർത്തമാണ്. മുതിർന്ന നേതാക്കളെല്ലാം കൂടിയാലോചിച്ചാണ് അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത്. അതിനാൽ ഖാർഗെയെ പിന്തുണയ്ക്കും.

പ്രായം ഒരു ഘടകമല്ല. പ്രായമായവരെ പറഞ്ഞു വിടുന്നതിനോട് യോജിപ്പില്ല. അവരുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തണം. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെ കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ചിലർ പിന്തുണയ്ക്കുന്നത് ചേരിതിരിവുണ്ടാക്കില്ല.