ടോട്ടനം ടോട്ടലി ഫ്ളാറ്റ്

Saturday 01 October 2022 11:17 PM IST

ടോട്ടനത്തെ 3-1ന് തോൽപ്പിച്ച് ആഴ്സനൽ

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ടോട്ടനത്തെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തോൽപ്പിച്ച് ആഴ്സനൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ വിജയത്തോടെ എട്ടുമത്സരങ്ങളിൽ നിന്ന് 21 പോയിന്റാണ് ആഴ്സനലിനുള്ളത്.

ആഴ്സനലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആതിഥേയർതന്നെയാണ് ആദ്യഗോൾ നേടിയത്. 20-ാം മിനിട്ടിൽ തോമസ് പാർട്ടിയാണ് സ്കോറിംഗ് തുടങ്ങിയത്.31-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി ക്യാപ്ടൻ ഹാരി കേൻ ടോട്ടനത്തെ സമനിലയിലെത്തിച്ചു.ആദ്യ പകുതി 1-1ന് സമനിലയിൽ പിരിഞ്ഞു. ഇടവേള കഴിഞ്ഞെത്തിയ ആഴ്സനൽ 49-ാം മിനിട്ടിൽ ലീഡ് നേടി.ഗബ്രിയേൽ ജീസസിലൂടെയാണ് ആതിഥേയർ മുന്നിലെത്തിയത്. 62-ാം മിനിട്ടിൽ എമേഴ്സൺ റോയൽ ചുവപ്പുകാർഡ് കണ്ട് പുറത്തായത് ടോട്ടനത്തിന് മറ്റൊരു തിരിച്ചടിയായി. 67-ാം മിനിട്ടിൽ ഗ്രാനിറ്റ് ഷാക്ക ആഴ്സനലിന്റെ പട്ടിക പൂർത്തിയാക്കി.

Advertisement
Advertisement