കേരളകൗമുദിയിൽ വിദ്യാരംഭം, നാളെ വൈകിട്ട് 5 വരെ രജിസ്റ്റർ ചെയ്യാം

Sunday 02 October 2022 12:18 AM IST

തിരുവനന്തപുരം:കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിദ്യാരംഭത്തിന് നാളെ വൈകിട്ട് 5 മണിവരെ രജിസ്റ്റർ ചെയ്യാം.വിജയദശമി ദിനമായ ഒക്‌ടോബർ അഞ്ചിന് പേട്ട എസ്.എൻ.ഡി.പി ഹാളിലാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുക.സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരാണ് ആചാര്യസ്ഥാനം വഹിക്കുന്നത്.കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ,പ്രമുഖ ന്യൂറോ സർജനും അനന്തപുരി ഹോസ്‌പിറ്റൽസ് ചെയർമാനുമായ പദ്മശ്രീ ഡോ. എ. മാർത്താണ്ഡപിള്ള,അഡിഷണൽ ഡി.ജി.പി കെ.പദ്‌മകുമാർ,മുൻ ഡി.ജി.പി എ.ഹേമചന്ദ്രൻ,പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.ഷാജി പ്രഭാകരൻ,എഴുത്തുകാരി കെ.ഗോമതി അമ്മാൾ,മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ഡോ.ബി.അശോക് തുടങ്ങിയവരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത്. കേരളത്തിന്റെ അക്ഷരവെളിച്ചമായ കേരളകൗമുദിയിൽ വർഷം തോറും ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് എഴുത്തിനിരിക്കുന്നത്. കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങളും നൽകും.രജിസ്‌ട്രേഷന് വിളിക്കേണ്ട നമ്പർ: 0471-7117000, 9645089898.രാവിലെ 9.30 മുതൽ.