ഐ.സി.എൽ ഫിൻകോർപ്പ്: കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം 5ന് ഇരിങ്ങാലക്കുടയിൽ

Monday 03 October 2022 3:41 AM IST

തൃശൂർ: ഐ.സി.എൽ ഫിൻകോർപ്പിന്റെ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം അഞ്ചിന് തൃശൂർ ഇരിങ്ങാലക്കുടയിൽ നടക്കും. ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ അഡ്വ.കെ.ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു, ടി.എൻ. പ്രതാപൻ എം.എൽ.എ., ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്‌സൺ സോണിയ ഗിരി, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, ടി.ജെ. സനീഷ്‌കുമാർ ജോസഫ്, വി.ആർ.സുനിൽകുമാർ, ഇ.ടി.ടൈസൺ, സി.സി. മുകുന്ദൻ, കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ, ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്ക് ചെയർമാൻ എം.പി. ജാക്‌സൺ, ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണോക്കാടൻ, കൂടൽമാണിക്യം ചെയർമാൻ പ്രദീപ് മേനോൻ എന്നിവർ സംബന്ധിക്കും.

ഐ.സി.എൽ ഫിൻകോർപ്പിന്റെ വിവിധ സംസ്ഥാനങ്ങളിലായുള്ള 300ഓളം ശാഖകളെ ഏകോപിപ്പിക്കുന്ന ആസ്ഥാനവും പ്രവർത്തനകേന്ദ്രവുമാണ് ഇരിങ്ങാലക്കുട മെയിൻ റോഡിൽ പുതുതായി പണികഴിപ്പിച്ച സ്വന്തം കെട്ടിടസമുച്ചയത്തിലെ കോർപ്പറേറ്റ് ഓഫീസ്. കേരളത്തിന് പുറമേ തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, മിഡിൽ ഈസ്‌റ്റ് എന്നിവിടങ്ങളിലാണ് സാന്നിദ്ധ്യം.

ഗോൾഡ് ലോൺ, ഹയർ പർച്ചേസ് ലോൺ, നിക്ഷേപം, വിദേശനാണയ വിനിമയം, ബിസിനസ് ലോൺ, ഹോം ഇൻഷ്വറൻസ്, ഹെൽത്ത് ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ് തുടങ്ങിയ വൈവിദ്ധ്യ ധനകാര്യസേവനങ്ങളാണ് ഐ.സി.എൽ ഫിൻകോർപ്പ് ലഭ്യമാക്കുന്നത്.

Advertisement
Advertisement