കോഹ്‌ലിയും രോഹിതും ഇല്ല,​ സഞ്ജു ടീമിൽ,​ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഏകദിനടീമിനെ ശിഖർ ധവാൻ നയിക്കും

Sunday 02 October 2022 7:11 PM IST

മുംബയ് : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിക്കും. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പർ ബാറ്ററായാണ് സഞ്ജു ടീമിൽ എത്തിയിരിക്കുന്നത്. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്ടൻ. മറ്റൊരു വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനും ടീമിൽ ഉണ്ട്. അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പിന്റെ പശ്ചാത്തലത്തിൽ മുതിർന്ന താരങ്ങളായ രോഹിത് ശ‌ർമ്മ.,​ വിരാട് കോഹ്‌ലി,​ കെ.എൽ. രാഹുൽ എന്നിവർക്ക് വിശ്രമം നൽകിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 6,​9,​11 തീയതികളിലാണ് ഏകദിന മത്സരങ്ങൾ.

സാഹചര്യങ്ങൾ പെട്ടെന്ന് മനസിലാക്കാൻ ടി20 ലോകകപ്പിനുള്ള താരങ്ങൾ നേരത്തെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. ഒക്ടോബർ 10നാണ് ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് തിരിക്കുക. അതുകൊണ്ടാണ് ഏകദിന പരമ്പരയിൽ ക്യാപ്ടൻ രോഹിത് ശർമയും വിരാട കോലിയും ഉൾപ്പെടെയുള്ള താരങ്ങളെ ഉൾപ്പെടുത്താത്. ലോകകപ്പിന് മുന്നോടിയായി ടീം ഓസ്‌ട്രേലിയയുമായി സന്നാഹ മത്സരവും കളിക്കുന്നുണ്ട്.

ഇന്ത്യൻ ടീം: ശിഖർ ധവാൻ (ക്യാപ്ടൻ)​,​ റിതുരാജ് ഗെയ്‌ക്വാദ്,​ ശുഭ്‌മാൻ ഗിൽ,​ ശ്രേയസ് അയ്യർ (വൈസ് ക്യാപ്ടൻ)​,​ രജത് പട്ടീദാർ,​ രാഹുൽ ത്രിപാഠി,​ ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ)​,​ സഞ്ജു സാംസൺ ( വിക്കറ്റ് കീപ്പർ)​,​ ഷ‌‌ഹ്‌ബാസ് അഹമ്മദ്,​ ഷാർദൂൽ താക്കൂർ,​ കുൽദീപ് യാദവ്,​ രവി ബിഷ്‌ണോയ്,​ മുകേഷ് കുമാർ,​ അവേഷ് ഖാൻ,​ മുഹമ്മദ് സിറാജ്,​ ദീപക് ചാഹർ.