മത്സരത്തിനിടെ ഗ്രൗണ്ടിലെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് പകച്ച് രോഹിത് ശർമ്മയും രാഹുലും, വൈറലായി വീഡിയോ
Sunday 02 October 2022 8:39 PM IST
ഗുവാഹത്തി: ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിനിടയിൽ ഗ്രൗണ്ടിലെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ടെ ചെറുതായിട്ടൊന്ന് പകച്ച് താരങ്ങൾ. മത്സരം ആവേശകരമായി നീങ്ങുന്നതിനിടെയാണ് ഒരു പാമ്പ് ഗ്രൗണ്ടിൽ ഇഴഞ്ഞെത്തിയത്. ക്രീസിൽ ഉണ്ടായിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും കെ.എൽ. രാഹുലും ദക്ഷിണാഫ്രിക്കൻ താരങ്ങളും പാമ്പിനെക്കണ്ട് കുറച്ചുനേരം പകച്ചു പോയി. ഇതിന് പിന്നാലെ കളി കുറച്ചുനേരം തടസപ്പെട്ടു.
ഗ്രൗണ്ട് സ്റ്റാഫുകളെത്തി പാമ്പിനെ നീക്കിയ ശേഷമാണ് കളി പുനരാരംഭിച്ചത്. പാമ്പ് ഗ്രൗണ്ടിൽ ഇഴഞ്ഞു നീങ്ങുന്നതിന്റെയും ഗ്രൗണ്ട് സ്റ്റാഫുകൾ പാമ്പിനെ നീക്കാൻ എത്തുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
my ex on the field#snake #IndvSA #Cricket pic.twitter.com/x4HDpQvxe5
— Seth (@Sethinion) October 2, 2022