എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ ഓണാഘോഷം

Monday 03 October 2022 12:56 AM IST

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ ചെമ്പഴന്തി ശാഖയുടെ ആഭിമുഖ്യത്തിൽ ഷാർജ മലനാട് റസ്റ്റോറന്റിൽ ഓണാഘോഷം സംഘടിപ്പിച്ചു.ശാഖ പ്രസിഡന്റ് സുമേഷ് സുകുമാരൻ,സെക്രട്ടറി മഞ്ജു വിനു,​യൂണിയൻ പ്രതിനിധി അമ്പാടി സുജി,​വൈസ് പ്രസിഡന്റ് മഹേഷ്,പഞ്ചായത്ത് കമ്മിറ്റി അംഗം റെനൂപ് എന്നിവർ ഭദ്രദീപം തെളിയിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു.തുടർന്ന് വനിതാ വിഭാഗത്തിന്റെയും യുവജന വിഭാഗത്തിന്റെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടന്നു. എസ്.എൻ.ഡി.പി യോഗം യു.എ.ഇ സെൻട്രൽ കമ്മിറ്റി യൂത്ത് മൂവ്മെന്റ് കൺവീനറും ദുബായ് യൂണിയൻ കൺവീനറുമായ സാജൻ സത്യ മുഖ്യാതിഥിയായി.യൂണിയനിലെ വിശിഷ്ട സേവനത്തിന് യു.എ.ഇ സെൻട്രൽ കമ്മിറ്റി വനിതാ ചെയർപേഴ്സൻ ഉഷാശിവദാസൻ,ദുബായ് യൂണിയൻ വനിതാ വിഭാഗം കോ ഓർഡിനേറ്റർ മിനി ഷാജി,നിസാൻ ശശിധരൻ,രാജു കൈലാസം,അശോക് രാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.