സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടാനുണ്ടെന്ന് സി.പി.ഐ

Monday 03 October 2022 12:00 AM IST

തിരുവനന്തപുരം: കഴിഞ്ഞ ഇടതുസർക്കാരിനെ വച്ചുനോക്കുമ്പോൾ ഇപ്പോഴത്തെ സർക്കാരിന്റെ പ്രവർത്തനം കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്ന പൊതുവിമർശനം സി.പി.ഐ സംസ്ഥാന സമ്മേളനത്തിലുയർന്നതായി നേതൃത്വം വ്യക്തമാക്കി. എന്നാൽ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തിരുത്തൽ വേണമെന്നൊന്നും ആരും നിർദ്ദേശിച്ചിട്ടില്ലെന്ന് സംസ്ഥാനസമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യൻ മൊകേരി, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽസെക്രട്ടറി കെ.പി. രാജേന്ദ്രൻ എന്നിവർ അറിയിച്ചു. സംസ്ഥാന സർക്കാരിനെക്കുറിച്ചുള്ള ചർച്ചകൾ സമ്മേളനത്തിലുണ്ടായിട്ടുണ്ട്. പാർട്ടിയുമായി ബന്ധപ്പെട്ട് പുറത്തുയർന്നുകേട്ട വിവാദങ്ങളൊന്നും സമ്മേളനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ദേശീയതലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സി.പി.ഐ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന നിർദ്ദേശമുണ്ടായി. പ്രായപരിധി നിബന്ധന പാർട്ടി ദേശീയകൗൺസിൽ അംഗീകരിച്ച മാർഗരേഖയാണ്. സംസ്ഥാനങ്ങൾക്ക് ചർച്ച ചെയ്ത് അത് നടപ്പാക്കണോയെന്ന് തീരുമാനിക്കാം. കേരളത്തിൽ പക്ഷേ സംസ്ഥാനകൗൺസിൽ അത് നടപ്പാക്കാനാണ് തീരുമാനിച്ചത്. മണ്ഡലം, ജില്ലാ സെക്രട്ടറിമാർക്ക് 65 വയസും മൂന്ന് ടേമും എന്ന നിബന്ധന ഇതോടൊപ്പം നമ്മളിവിടെ ചർച്ച ചെയ്ത് നിശ്ചയിച്ചതാണ്. ദേശീയ കൗൺസിലിന്റെ മാർഗരേഖ അന്തിമമാക്കാനുള്ള ഭരണഘടനാ ഭേദഗതി അംഗീകരിക്കേണ്ടത് പാർട്ടി കോൺഗ്രസാണ്. പാർട്ടി നേതാക്കൾക്ക് വ്യത്യസ്താഭിപ്രായമുണ്ടെങ്കിൽ പാർട്ടി കമ്മിറ്റികളിൽ പറയുന്നതിന് തടസമില്ലെന്ന് ചോദ്യത്തിന് മറുപടിയായി പ്രകാശ്ബാബു പറഞ്ഞു. പുറത്ത് പരസ്യപ്രകടനം നടത്തിയത് സംബന്ധിച്ചുള്ള അച്ചടക്കനടപടിയൊക്കെ തീരുമാനിക്കേണ്ടത് പുതിയ സംസ്ഥാന കൗൺസിലാണ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് സി.പി.ഐ മുൻകൈയെടുക്കണമെന്നാണ് സമ്മേളനചർച്ചയിൽ പൊതുവായുയർന്ന അഭിപ്രായം. 14 ജില്ലാ ഗ്രൂപ്പുകളുടെയും അദ്ധ്യാപക, സർവീസ് സംഘടനകളുടെയും ഉൾപ്പെടെ 15 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. 150മിനിറ്റാണ് ചർച്ചകൾക്കായി നീക്കിവച്ചത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജനറൽ സെക്രട്ടറി ഡി. രാജയും രാഷ്ട്രീയറിപ്പോർട്ട് ചർച്ചയ്ക്ക് വിശദീകരണം നൽകി. പ്രവർത്തനറിപ്പോർട്ട് ചർച്ചയ്ക്കുള്ള മറുപടിയും പുതിയ സംസ്ഥാന കൗൺസിൽ, സെക്രട്ടറി തിരഞ്ഞെടുപ്പും ഇന്നാണ്.

ജോ​ലി​സ​മ​യം​ 12​ ​മ​ണി​ക്കൂർ പ​റ്റി​ല്ല:​സി.​പി.ഐ

തി​രു​വ​ന​ന്ത​പു​രം​:​ ​ജോ​ലി​ ​സ​മ​യം​ 12​ ​മ​ണി​ക്കൂ​റാ​ക്കാ​നു​ള്ള​ ​നീ​ക്ക​ങ്ങ​ളെ​ ​ചെ​റു​ത്തു​തോ​ല്പി​ക്ക​ണ​മെ​ന്ന​ ​പ്ര​മേ​യ​വു​മാ​യി​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം.​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ​ഡ്യൂ​ട്ടി​സ​മ​യം​ 12​ ​മ​ണി​ക്കൂ​റാ​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തെ​ ​ഉ​ദ്ദേ​ശി​ച്ചാ​ണി​തി.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​പു​തി​യ​ ​ലേ​ബ​ർ​ ​കോ​ഡി​നെ​തി​രെ​യാ​ണ് ​പ്ര​മേ​യ​മെ​ങ്കി​ലും​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഡ്യൂ​ട്ടി​ ​പ​രി​ഷ്ക​ര​ണ​മാ​ണ് ​ല​ക്ഷ്യം. എ​ട്ട് ​മ​ണി​ക്കൂ​ർ​ ​ജോ​ലി​യെ​ന്ന​ത് ​തൊ​ഴി​ലാ​ളി​വ​ർ​ഗം​ ​പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​ ​നേ​ടി​യ​ ​അ​വ​കാ​ശ​മാ​ണ്.​ ​ആ​റ് ​മ​ണി​ക്കൂ​റാ​യി​ ​ജോ​ലി​സ​മ​യം​ ​ക്ര​മീ​ക​രി​ക്കു​ക​ ​വ​ഴി​ ​കൂ​ടു​ത​ൽ​ ​പേ​ർ​ക്ക് ​തൊ​ഴി​ൽ​ ​ല​ഭ്യ​ത​ ​സൃ​ഷ്ടി​ക്കു​ന്ന​തി​ന് ​പ​ക​രം​ 12​ ​മ​ണി​ക്കൂ​റാ​യി​ ​വ​ർ​ദ്ധി​പ്പി​ക്കാ​നാ​ണ് ​ലേ​ബ​ർ​ ​കോ​ഡ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​ന​വ​ലി​ബ​റ​ൽ​ ​സാ​മ്പ​ത്തി​ക​ ​പ​രി​ഷ്ക​ര​ണ​ത്തി​ന്റെ​ ​ഫ​ല​മാ​യി​ ​ജോ​ലി​സ​മ​യം​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യും​ ​ജോ​ലി​സ്ഥി​ര​ത​ ​ഇ​ല്ലാ​താ​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​ജോ​ലി​സ​മ​യം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തും​ ​ജോ​ലി​ ​സു​ര​ക്ഷ​ ​ന​ഷ്ട​പ്പെ​ടു​ത്തു​ക​യും,​ ​സാ​മൂ​ഹ്യ​ ​സു​ര​ക്ഷാ​പ​ദ്ധ​തി​ക​ൾ​ ​ഇ​ല്ലാ​താ​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​നീ​ക്ക​ങ്ങ​ളെ​ ​എ​തി​ർ​ത്തു​ ​തോ​ല്പ്പി​ക്കു​ക​യാ​ണ് ​തൊ​ഴി​ലാ​ളി​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​ ​ക​ട​മ.

ഗ​വ​ർ​ണർ പ​ദ​വി​ ​വേ​ണ്ട ഗ​വ​ർ​ണ​ർ​ ​പ​ദ​വി​യി​ലും​ ​കേ​ന്ദ്ര,​ ​സം​സ്ഥാ​ന​ ​ബ​ന്ധ​ങ്ങ​ളി​ലും​ ​പു​ന​ർ​വി​ചി​ന്ത​നം​ ​വേ​ണ​മെ​ന്നും​ ​പ്ര​മേ​യം.​ ​ഗ​വ​ർ​ണ​ർ​പ​ദ​വി​ ​ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് ​പാ​ർ​ട്ടി​യു​ടെ​ ​നി​ല​പാ​ട്.​ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ച് ​നാ​മ​മാ​ത്ര​ ​ഭ​ര​ണാ​ധി​കാ​രി​യാ​യ​ ​ഗ​വ​ർ​ണ​ർ,​ജ​ന​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​നി​യ​മ​നി​ർ​മാ​ണ​സ​ഭ​ ​പാ​സാ​ക്കി​യ​ ​നി​യ​മ​ങ്ങ​ളി​ൽ​ ​ഒ​പ്പു​വ​യ്ക്കാ​ത്ത​ത് ​ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും​ ​ഫെ​ഡ​റ​ൽ​ ​ത​ത്വ​ങ്ങ​ൾ​ക്ക് ​വി​രു​ദ്ധ​വു​മാ​ണ്.