നവരാത്രി ആഘോഷം: പൂജവയ്പ് ഇന്ന്

Monday 03 October 2022 12:55 AM IST

മെഴുവേലി : ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം 3, 4, 5 തീയതികളിലായി നടക്കും. 3ന് വൈകിട്ട് 6 മണിക്ക് പുസ്തകം പൂജവയ്പ്പ്, 4ന് വൈകിട്ട് 6ന് ആയുധപൂജവയ്പ്പ്, 5ന് രാവിലെ 7 മുതൽ 9 വരെ പൂജയെടുപ്പ് , വിദ്യാരംഭം എന്നിവ നടക്കും. ക്ഷേത്ര മേൽശാന്തി പി തിരുമേനി, സാഹിത്യകാരൻ അഡ്വ.കെ.മണിലാൽ, പത്മനാഭോദയം ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് ടി.കെ.പ്രശോഭ എന്നിവർ ആദ്യക്ഷരം കുറിപ്പിക്കും. ദേവീഭാഗവത പാരായണം, മഹാഗണപതി ഹോമം, സരസ്വതി പൂജ, ഭഗവതി സേവ, ശ്രീവിദ്യാ രാജഗോപാല മന്ത്രാർച്ചന, പൂജിച്ച പേനയും സാരസ്വതഘൃത വിതരണവും ഉണ്ടായിരിക്കും. വിവരങ്ങൾക്ക് ഫോൺ : 8848817769, 9747878285.

Advertisement
Advertisement