അന്ത്യാഞ്ജലിയർപ്പിച്ച് മന്ത്രിമാർ, നേതാക്കൾ
Monday 03 October 2022 12:06 AM IST
തലശേരി: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലിയർപ്പിക്കാൻ മന്ത്രിമാരും വിവിധ പാർട്ടി നേതാക്കളുടെ നിര തന്നെയാണ് തലശ്ശേരിയിലെത്തിയത്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, മന്ത്രി പി. രാജീവ്, വീണാജോർജ്, ബി.ജെ.പി ദേശീയനിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, മുസ്ലിംലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, കോൺഗ്രസ് എസ്. നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളി, ജനതാദൾ നേതാവ് സി.കെ. നാണു, ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുൽ വഹാബ്, സംസ്ഥാന ജന. സെക്രട്ടറി സി.പി. നാസർകോയ തങ്ങൾ, വൈസ് പ്രസിഡന്റുമാരായ കെ.പി.ഇസ്മായിൽ, എം.കെ. അബൂബക്കർ ഹാജി, സെക്രട്ടറിമാരായ ഒ.പി.ഐ കോയ, സമദ് നരിപ്പറ്റ, സംസ്ഥാന ട്രഷറർ ബഷീർ ബഡേരി, നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.ടി. സമീർ എന്നിവർ അന്ത്യാഭിവാദ്യമർപ്പിച്ചു.