അഖില കേരള ഓപ്പൺ വടംവലി മത്സരവും വളർത്തുമൃഗ ദാനവും ( മസ്റ്റ്)

Monday 03 October 2022 2:40 AM IST

ഓയൂർ : യൂത്ത് കോൺഗ്രസ് വെളിനല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഖില കേരള ഓപ്പൺ വടംവലി മത്സരവും ലൈവ് മെഗാഷോയും വളർത്തുമൃഗ ദാനവും 5ന് ഉച്ചക്ക് 2 മുതൽ മുളയറച്ചാലിൽ വച്ച് സംഘടിപ്പിക്കുന്നു. 10000 രൂപയും മുട്ടനാടും ഒന്നാം സമ്മാനം, രണ്ടും മൂന്നും സമ്മാനങ്ങൾ 5000 രൂപയും പൂവൻകോഴിയും,3000 രൂപയും താറാവും . വടംവലി രജിസ്ട്രേഷൻ ഫീസ് 400 രൂപ. മുളയറച്ചാൽവാർഡിലെ 100 കുടുംബങ്ങൾക്ക് വാർഡ് മെമ്പർ നൽകുന്ന ചികിത്സാ ധനസഹായവും ഭക്ഷ്യക്കിറ്റ് വിതരണവും നടക്കും. വടംവലി മത്സരത്തിലേയ്ക് രജിസ്റ്റർ ചെയ്യാനും വിശദ വിവരങ്ങൾക്കും 8129917826,75599 55617 എന്ന നമ്പരിൽ ബന്ധപ്പെടുക:

Advertisement
Advertisement