കബഡി ടൂർണമെന്റ്

Monday 03 October 2022 2:40 AM IST

പെരിനാട്: കണ്ടച്ചിറ സംയോജന സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ജോഷ്വാ വിൻസെന്റ് മെമ്മോറിയൽ കബഡി ടൂർണമെന്റ് ഇന്നും നാളെയും നടക്കും. കണ്ടച്ചിറ എസ്.എൻ.എം യു.പി സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 5 മുതലാണ് മത്സര. ഇന്ന് വൈകിട്ട് 5ന് എം.മുകേഷ് എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. നാളെ രാത്രി 10ന് കിളികൊല്ലൂർ സി.ഐ കെ.വിനോദ് സമ്മാനദാനം നിർവഹിക്കും.

25000 രൂപയും ജോഷ്വാ വിൻസെന്റ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15000 രൂപയും അലോഷ്യസ് ഡാനിയൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും. ജില്ലാതല വനിത ടീമുകളുടെ മത്സരവും ഉണ്ടായിരിക്കും.

Advertisement
Advertisement