അക്ഷരമാണ് ലഹരി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കരുനാഗപ്പള്ളിയിൽ

Monday 03 October 2022 2:45 AM IST

കരുനാഗപ്പള്ളി: സംസ്ഥാന ലൈബ്രറി കൗൺസിൽ 'അക്ഷരമാണ് ലഹരി, വായനയാണ് ലഹരി" എന്ന പേരിൽ വിപുലമായ ലഹരി വിമുക്ത പരിപാടികൾക്ക് തുടക്കമിടുന്നു. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും.

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനാകും. സി.ആർ.മഹേഷ് എം.എൽ.എ, ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളാകും. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗങ്ങളായ ഡോ.പി.കെ.ഗോപൻ, എസ്.നാസർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, സെക്രട്ടറി ഡി.സുകേശൻ, സംസ്ഥാന കൗൺസിൽ അംഗം എ. പ്രദീപ്, ജില്ലാ എക്സി. കമ്മിറ്റി അംഗങ്ങളായ ഡോ.വള്ളിക്കാവ് മോഹൻദാസ്, വി.പി.ജയപ്രകാശ് മേനോൻ, താലൂക്ക് പ്രസിഡന്റ് അഡ്വ. പി.ബി.ശിവൻ, കൗൺസിലർ സൂഷ അലക്സ് എന്നിവർ സംസാരിക്കും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ നന്ദിയും പറയും.

ഉദ്ഘാടനത്തിന് മുന്നോടിയായി ലഹരി വിമുക്ത കേരളം എന്ന വിഷയത്തിൽ സെമിനാർ നടക്കും. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. മീന മോഡറേറ്ററാകും. കൊല്ലം അസി. എക്സൈസ് കമ്മിഷണറും വിമുക്തി ജില്ലാ മാനേജരുമായ വി.രാജേഷ് ക്ലാസെടുക്കും. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ശ്രീലത, കരുനാഗപ്പള്ളി എക്സൈസ് അസി. സർക്കിൾ ഇൻസ്പെക്ടർ പി.എൽ.വിജിലാൽ, ഡോ.ജാസ്മിൻ റിഷാദ് എന്നിവർ സംസാരിക്കും.

Advertisement
Advertisement