കണ്ണൂരിൽ പാൽ വണ്ടി പത്ത് കടകൾ ഇടിച്ചുതകർത്തു; അപകടത്തിന് കാരണം ഡ്രൈവർ ഉറങ്ങിപ്പോയത്
Monday 03 October 2022 7:22 AM IST
കണ്ണൂർ: പാൽ ലോറി പത്ത് കടകൾ ഇടിച്ചു തകർത്തു. കണ്ണൂർ കൂത്തുപറമ്പ് റോഡിലെ ചാല മാർക്കറ്റിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് പാലുമായി വന്ന ലോറി ബേക്കറിയടക്കമുള്ള കടകൾ ഇടിച്ചുതകർക്കുകയായിരുന്നു.
അപകടത്തിൽ വൈദ്യുതി പോസ്റ്റും തകർന്നു. പരിസരവാസികൾ ഉടൻ ലൈൻമാനെ വിവരം അറിയിച്ചു. അപകടം നടന്നത് പുലർച്ചെ ആയതിനാൽ മാർക്കറ്റിൽ ആളില്ലാത്തത് വലിയൊരു ദുരന്തം ഒഴിവാക്കി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.