പെരുമ്പാമ്പ് എഴുന്നേറ്റ് നിൽക്കുന്ന ദൃശ്യം കണ്ടിട്ടുണ്ടോ? ഏറ്റവും അപൂർവമായ വീഡിയോ

Monday 03 October 2022 12:12 PM IST

പാമ്പ് എന്നാൽ കേട്ടാൽ ഭയപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. അതീവ അപകടകാരിയാണെങ്കിലും പാമ്പ് ഒരിക്കലും മനുഷ്യന് ഭീഷണിയായി മാറിയിട്ടുള്ള ജീവി വർഗമല്ല. സോഷ്യൽ മീഡിയ കാലത്ത് പാമ്പ് പശ്ചാത്തലമായി വന്ന നിരവധി വീഡിയോകൾ നമ്മുടെ മുന്നിലുണ്ട്. എന്നാൽ ഏറ്റവും കൗതുകകരവും അത്ഭുതപ്പെടുത്തുന്നതുമായ ഒന്നിപ്പോൾ വൈറലാവുകയാണ്.

വെറും പാമ്പിന്റെയല്ല, മുട്ടനൊരു പെരുമ്പാമ്പിന്റെ വീഡിയോയാണ് വൈറലാകുന്നത്. സ്ഥലം വ്യക്തമല്ലാത്ത ഒരു വീടിന്റെ പുരപ്പുറത്ത് കയറി നീങ്ങിയ ആശാൻ പെട്ടെന്ന് ഉയർന്നു നിൽക്കുന്നതാണ് കാണാൻ കഴിയുക. തൊട്ടുമുന്നിലുള്ള വൃക്ഷത്തിന്റെ ചില്ലയിൽ കയറാനാണ് ശ്രമം. ഏകദേശം 4 അടിയോളം ഉയരത്തിൽ ഉയർന്ന് പൊങ്ങിയ പെരുമ്പാമ്പ് തന്റെ ലക്ഷ്യം കണ്ടെത്തുകയായിരുന്നു. സ്നേക്ക്‌സ് ഒഫ് ഇന്ത്യ എന്ന ഇൻസ്‌റ്റഗ്രാം പേജിലാണ് ഈ വീഡിയോ ഷെയർ ചെയ‌്തിട്ടുള്ളത്.