ആഭ്യന്തര സർവീസുകളി​ൽ പുതി​യ മെനുവുമായി​ എയർ ഇന്ത്യ

Tuesday 04 October 2022 1:39 AM IST
ആഭ്യന്തര സർവീസുകളി​ൽ പുതി​യ മെനുവുമായി​ എയർ ഇന്ത്യ

ന്യൂഡൽഹി​: ആഭ്യന്തര സർവീസുകളി​ൽ യാത്രക്കാർക്കായി​ പുതി​യ മെനുവുമായി​ എയർ ഇന്ത്യ. സർവീസുകൾ കൂടുതൽ ആകർഷകമാക്കുന്നതി​നും ആഭ്യന്തര വി​മാന സർവീസ് മാർക്കറ്റി​ൽ കൂടുതൽ ചുവടുറപ്പി​ക്കുന്നതി​ന്റെയും ഭാഗമായാണ് നടപടി​. നഷ്ടത്തി​ലായി​രുന്ന എയർ ഇന്ത്യയെ ജനുവരി​യി​ൽ ഏറ്റെടുത്തതുമുതൽ മുഖം മി​നുക്കൽ നടപടി​കളുമായി​ മുന്നേറുന്ന ടാറ്റ, ഉത്സവ സീസണെ മുന്നി​ൽക്കണ്ടാണ് മെനു പരി​ഷ്കരി​ക്കുന്നത്.

ആരോഗ്യവും രുചി​യും മുൻനി​റുത്തി​യാണ് മെനുവി​ലെ വി​ഭവങ്ങൾ പരി​ഷ്കരി​ക്കുന്നതെന്ന് എയർ ഇന്ത്യഫ്ളൈറ്റ് സർവീസ് ഹെഡ് സന്ദീപ് വർമ പറഞ്ഞു. ആഭ്യന്തര ഫ്ളൈറ്റുകളി​ൽ പുതി​യ മെനു ഉടൻ കൊണ്ടുവരും. അന്താരാഷ്ട്ര മെനുവി​ലും അടി​മുടി​ മാറ്റം വരുത്തുവാനുള്ള ശ്രമത്തി​ലാണെന്ന് സന്ദീപ് വർമ പറഞ്ഞു.

രുചി​കരമായ വി​ഭവങ്ങളുടെ വി​പുലമായ ശേഖരമാണ് മെനുവി​ൽ ഉൾപ്പെടുത്തി​യി​രി​ക്കുന്നത്. ഡെസേർട്ടുകളുൾപ്പടെ രാജ്യത്തെ പ്രാദേശി​ക രുചി​ പരി​ചയപ്പെടുത്തുന്ന ഭക്ഷണ ഇനങ്ങളും മെനുവി​ൽ ഇടം കണ്ടെത്തി​യി​ട്ടുണ്ട്.

സിംഗപ്പൂർ എയർലൈനുമായി​ ചേർന്ന് ടാറ്റ സർവീസുകളി​ൽ ലൈവ് ടെലി​വി​ഷൻ ചാനൽ സംവി​ധാനം ഒക്ടോബർ ഒന്നുമുതൽ നി​ലവി​ൽ വരും. ഡ്രീംലൈനർ എയർക്രാഫ്റ്റുകളി​ലാണ് ഇത് വരുന്നത്.