ട്രാഫിക് പൊലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു
Tuesday 04 October 2022 12:01 AM IST
തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ സഞ്ചരിക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു.മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പാറ്റൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പട്ടം ട്രാഫിക് പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ മരുതുംകുഴി പുതിയപാലം ഭാഗത്ത് ചെന്നശ്ശേരി ലെയ്ൻ കാർത്തികദീപത്തിൽ ശശിധരൻ നായരുടെ മകൻ എസ്.എസ്.പ്രാൺ (40) ആണ് മരിച്ചത്.
മെഡിക്കൽ അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം. അനാരോഗ്യത്തെ തുടർന്ന് ഒരു മാസമായി പ്രാൺ അവധിയിലായിരുന്നു. തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനായിരുന്നു മെഡിക്കൽ സർട്ടിഫിക്കറ്റ് . ഓട്ടോ ഡ്രൈവർ ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീപികയാണ് ഭാര്യ. മകൾ: കാർത്തിക.