മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് അംഗീകാരം

Tuesday 04 October 2022 12:02 AM IST

കോഴിക്കോട്: മികച്ച മാതൃശിശു സൗഹൃദ ആശുപത്രികൾക്ക് നൽകുന്ന മദർ ആൻഡ് ബേബി ഫ്രണ്ട്‌ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ് അംഗീകാരം കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിന് ലഭിച്ചു. നാലംഗ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം സ്ഥാപനത്തിൽ നടത്തിയ വിശദമായ ഗുണനിലവാര പരിശോധനയ്ക്കുശേഷമാണ് അംഗീകാരം നൽകിയിരിക്കുന്നത്.

പരിശോധനയിൽ മികച്ച സ്‌കോറായ 99.25 ശതമാനം ലഭിച്ചു. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും വേണ്ടി നിരവധി പദ്ധതികളാണ് ഇവിടെ നടത്തിവരുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ മൂലം മുലയൂട്ടുന്നതിന് ബുദ്ധിമുട്ടനുഭവിക്കുന്ന അമ്മാരുടെയും, മുലപ്പാൽ കുറവുള്ള അമ്മമാരുടെയും കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ ആശുപത്രിയിൽ സുസജ്ജമായ ഒരു ആധുനിക മുലപ്പാൽ ബാങ്ക് പ്രവർത്തിക്കുന്നുണ്ട്.

Advertisement
Advertisement