പി.എൻ.ശൈലജ വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷൻ ഡയറക്ടർ ബോർഡ് അംഗം

Tuesday 04 October 2022 12:03 AM IST

തിരുവനന്തപുരം : വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷന്റെ ഡയറക്ടർ ബോർഡ് അംഗമായി ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ പ്രൊഫ.പി.എൻ.ശൈലജയെ തിരഞ്ഞെടുത്തു. തിരുവനന്തപുരം പേട്ട സ്വദേശിയാണ്. 2024 വരെയാണ് പുതിയ ഡയറക്ടർ ബോർഡിന്റെ കാലാവധി.

ശ്രീചിത്രയിൽ 22വർഷത്തിലേറെയായി ന്യൂറോളജി സ്‌പെഷ്യാലിറ്റിയായ സ്‌ട്രോക്ക് സംബന്ധിച്ച ഗവേഷണത്തിലും രോഗനിർണയത്തിലും ചികിത്സയിലും മേൽനോട്ടം വഹിക്കുന്നത് പ്രൊഫ.ശൈലജയാണ്. ഇന്ത്യൻ സ്‌ട്രോക്ക് അസോസിയേഷന്റെ മുൻ പ്രസിഡന്റും യു.കെയിലെ ലഞ്ചാഷെയർ യൂണിവേഴ്സിറ്റിയിലെ ഓണററി പ്രൊഫസറും, യൂറോപ്യൻ സ്‌ട്രോക്ക് ഓർഗനൈസേഷന്റെ സമിതി അംഗവുമാണ്. സ്‌ട്രോക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രൊഫഷണൽ സംഘടനയാണ് വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷൻ. ആഗോളതലത്തിൽ 55,000 സ്‌ട്രോക്ക് സ്‌പെഷ്യലിസ്റ്റുകളെ പ്രതിനിധീകരിക്കുന്ന സംഘടനയിൽ മൂവായിരം വ്യക്തിഗത അംഗങ്ങളും തൊണ്ണൂറിലധികം സൊസൈറ്റികളും അംഗങ്ങളായുണ്ട്.