ഖാർഗെ കഴിവു തെളിയിച്ച നേതാവ്: കെ.സുധാകരൻ

Monday 03 October 2022 11:50 PM IST

തിരുവനന്തപുരം: മല്ലികാർജ്ജുന ഖാർഗെയുടെ അനുഭവസമ്പത്തും ജനകീയതയും സംഘാടക ശേഷിയുമാണ് കോൺഗ്രസിനെ നയിക്കാൻ ഏറ്റവും ഉചിതമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സംഘടനാരംഗത്തും ഭരണതലത്തിലും കഴിവും മികവും തെളിയിച്ച ഖാർഗെയുടെ നേതൃത്വം കോൺഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ കരുത്തും ഊർജ്ജവും പകരും. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പാണ് എ.ഐ.സി.സിയിലേക്ക് നടക്കുകയെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മത്സരത്തിന് വിഭാഗീയതയുടെ നിറം നൽകി ദുഷ്ടശക്തികൾ കോൺഗ്രസിൽ ചേരിതിരിവുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നത്.