മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ കൂടി

Monday 03 October 2022 11:56 PM IST

തിരുവനന്തപുരം: ഉത്സവകാലം പരിഗണിച്ച് ദക്ഷിണ റെയിൽവേ മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നിന്ന് താംബരം,ചെന്നൈ എന്നിവിടങ്ങളിലേക്കും നാഗർകോവിലിൽ നിന്ന് ബംഗളൂരുവിലേക്കുമാണ് സ്പെഷ്യൽ ട്രെയിനുകൾ.

തിരുവനന്തപുരത്തു നിന്നുള്ള താംബരം സ്പെഷ്യൽ നാളെ ഉച്ചയ്ക്ക് 12ന് പുറപ്പെടും. മടക്കയാത്ര 6ന് ഉച്ചയ്ക്ക് 2.30നാണ്. കുഴിത്തുറ,നാഗർകോവിൽ,വള്ളിയൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. നമ്പർ. 06054/06053.

തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള സ്പെഷ്യൽ ഒക്ടോബർ 25ന് രാത്രി 7.40ന് പുറപ്പെടും. മടക്കയാത്ര 26ന് വൈകിട്ട് 3.10നാണ്. കൊല്ലം,ചെങ്ങന്നൂർ,കോട്ടയം,എറണാകുളം ടൗൺ, ആലുവ,തൃശ്ശൂർ,പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. നമ്പർ.06056/06055.

നാഗർകോവിലിൽ നിന്ന് ബംഗളൂരുവിലേക്ക് ഒക്ടോബർ 25ന് വൈകിട്ട് 7.35നാണ് സർവ്വീസ്. മടക്കയാത്ര 26ന് രാവിലെ 10.15ന്. നമ്പർ. 06052/06051.

Advertisement
Advertisement