തിരുവനന്തപുരം കല്ലാറിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് മരണം; കയത്തിലിറങ്ങിയത് മുന്നറിയിപ്പുകൾ അവഗണിച്ച്

Tuesday 04 October 2022 2:47 PM IST

തിരുവനന്തപുരം: കല്ലാർ വട്ടക്കയത്ത് ഒഴുക്കിൽപ്പെട്ട് മൂന്ന് മരണം. ബീമാപള്ളി സ്വദേശികളായ സഫാൻ, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. വിനോദ സഞ്ചാരത്തിനെത്തിയ അഞ്ചംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി.

സംഘത്തിൽ ഒരു സ്ത്രീയും കുട്ടിയും ഉണ്ടായിരുന്നു. മുന്നറിയിപ്പുകൾ അവഗണിച്ചാണ് സംഘം കയത്തിൽ കുളിക്കാനിറങ്ങിയത്. മുള്ളുവേലി കെട്ടി അടച്ചത് എടുത്തുമാറ്റിയാണ് കയത്തിലിറങ്ങിയത്. ഫിറോസ് എസ് എ പി ക്യാമ്പിലെ പൊലീസുകാരനാണ്. ഫിറോസിന്റെ ബന്ധുക്കളാണ് ബാക്കിയുള്ളവർ . മൃതദേഹങ്ങൾ വിതുര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.