അറിവാണ് ആയുധം, അറിവാണ് പൂജ, അറിവാണ് പ്രാർത്ഥന; ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി
Tuesday 04 October 2022 4:23 PM IST
തിരുവനന്തപുരം: മഹാനവമി, വിജയദശമി ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ ആശംസ. 'അറിവാണ് ആയുധം, അറിവാണ് പൂജ, അറിവാണ് പ്രാർത്ഥന' എന്നും അദ്ദേഹം കുറിച്ചു.
നവരാത്രി ആഘോഷത്തിന്റെ അവസാന രാത്രിയായ ഇന്ന് ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഇന്ന് മഹാനവമി പൂജയും മറ്റ് ചടങ്ങുകളും നടക്കും. വിജയദശമി നാളായ നാളെയാണ് വിദ്യാരംഭ ചടങ്ങുകൾ. കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം എല്ലാ ക്ഷേത്രങ്ങളിലും നവരാത്രിദർശനത്തിന് തിരക്കാണ് അനുഭവപ്പെടുന്നത്.