'ഒരു യുഗത്തിന്റെ പേരാണ് കോടിയേരി, ഏല്ലാവരുടെയും പ്രശ്‌ന പരിഹാര സെല്ലായിരുന്നു അദ്ദേഹം'; ഹൃദ്യമായ ഓർമ്മക്കുറിപ്പുമായി കെ ടി ജലീൽ

Tuesday 04 October 2022 5:59 PM IST

അന്തരിച്ച സിപിഎം മുതിർന്ന നേതാവും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്‌ണനെക്കുറിച്ച് ഹൃദ്യമായ ഓർമ്മക്കുറിപ്പുമായി മുൻ മന്ത്രി കെ.ടി ജലീൽ. ലീഗിൽ നിന്നും പുറത്തായ കാലത്ത് വളാഞ്ചേരിയിൽ വച്ച് ആദ്യമായി കോടിയേരിയുമായുള‌ള കൂടിക്കാഴ്‌ച ഓർത്ത ജലീൽ അന്ന് 'ജലീൽ ഒറ്റപ്പെടില്ല, പാർട്ടി കൂടെയുണ്ടാകും' എന്ന കോടിയേരിയുടെ വാക്ക് തനിക്ക് വലിയ ഊർജം നൽകിയെന്നും സ്‌മരിക്കുന്നു.

നയപരമായ കാര്യങ്ങളിൽ കാലതാമസം കൂടാതെ അദ്ദേഹം പാർട്ടി കമ്മിറ്റിയുടെ അനുമതി വാങ്ങിത്തന്നു. പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോഴെല്ലാം അനുകൂലമായ പ്രതികരണമുണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരിയുടെയും ടീമിന്റെ നേതൃസിദ്ധി അപാരമാണെന്നും എല്ലാവരുടെയും പ്രശ്‌ന പരിഹാര സെല്ലായിരുന്നു കോടിയേരിയെന്നും അദ്ദേഹം കുറിക്കുന്നു.