ലഹരി വിരുദ്ധ റോഡ് ഷോ 8ന്
Thursday 06 October 2022 12:02 AM IST
വടകര: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി കെ.കെ.രമ എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പദ്ധതി 'സസ്‌നേഹം വടകര' യുടെ ഭാഗമായി റോഡ് ഷോ 8ന് രാവിലെ ഒമ്പതിന് നടക്കും. അഞ്ചുവിളക്ക് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്ന് തുടങ്ങുന്ന റാലി പുതിയ ബസ് സ്റ്റാൻഡിൽ സമാപിക്കും. കെ.മുരളീധരൻ എം.പി, ആർ.ഡി.ഒ, റൂറൽ എസ്.പി, ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ, കുടുംബശ്രീ, എൻ.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, സാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവർ പങ്കെടുക്കും. വിവിധ കലാരൂപങ്ങൾ എന്നിവ റോഡ് ഷോയ്ക്ക് പൊലിമയേകും.