കൺവെൻഷനും സ്നേഹവിരുന്നും
Thursday 06 October 2022 12:02 AM IST
കുറ്റ്യാടി: കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹവിരുന്നും കൺവെൻഷനും നടത്തി. കെ.പി കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.സി അശ്റഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഹാരിസ് കൊട്ടാരം മുഖ്യപ്രഭാഷണം നടത്തി. കുറ്റ്യാടി എസ്.ഐ പവൻകുമാർ, ജെ.എച്ച്.ഐ സലാം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.സി മജീദ്, ഹാഷിം നമ്പാടൻ, ബഷീർ പാണ്ടികശാല, റസാഖ് കൊടുവള്ളി, എ.അബ്ദുൾ അസീസ് അരീക്കര, ശരീഫ് നെല്ലിയുള്ളതിൽ, ഹമീദ് വലിയപറമ്പത്ത്, ടി.കെ.പി കുമാരൻ, മുനീർ കണ്ണോത്ത്, റാഷിദ് എള്ളിൽ എന്നിവർ പ്രസംഗിച്ചു.