കീഴ്‌ത്താടിയെല്ലിന്റെ സന്ധി മാറ്റിവയ്‌ക്കൽ ശസ്‌ത്ര‌ക്രിയ വിജയം; കോട്ടയം മെഡിക്കൽ ദന്തൽ കോളേജിന് അഭിമാനനേട്ടം

Wednesday 05 October 2022 7:37 PM IST

കോട്ടയം . സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി കീഴ്ത്താടിയെല്ലിന്റെ അതിസങ്കീർണമായ സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം സർക്കാർ മെഡിക്കൽ ഡെന്റൽ കോളേജിൽ വിജയകരമായി പൂർത്തിയാക്കി. കോട്ടയം സ്വദേശിയായ 56 കാരനാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്. കീഴ്ത്താടിയെല്ലിലെ ട്യൂമർ കാരണം, കീഴ്ത്താടിയെല്ലും അതിനനുബന്ധിച്ചുള്ള സന്ധിയും ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് പകരം പുതിയ കൃത്രിമ സന്ധിവച്ചു പിടിപ്പിച്ചു. ട്യൂമർ ബാധിച്ച താടിയെല്ല് എടുത്ത് കളഞ്ഞാൽ കവിളൊട്ടിയിരിക്കും. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായിരിക്കും. അതിനാലാണ് കൃത്രിമ സന്ധി വച്ചുപിടിപ്പിക്കുന്നതിന്റെ സാദ്ധ്യതയാരാഞ്ഞത്. ചെന്നൈയിലെ ലാബിൽ സി ടി സ്‌കാൻ അയച്ചുകൊടുത്ത് മാതൃകയുണ്ടാക്കിയ ശേഷമാണ് ആർട്ടിഫിഷ്യൽ സന്ധിയുണ്ടാക്കി ശസ്ത്രക്രിയ നടത്തി വച്ചുപിടിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച നടന്ന ശസ്ത്രക്രിയ ഏഴു മണിക്കൂർ നീണ്ടു നിന്നു. ഡോ. എസ്. മോഹൻ, ഡോ. ശാന്തി, ഡോ.ഷീല വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

Advertisement
Advertisement