ഐ എസ് എല്ലിന് കൊമ്പൻമാർ ഒരുങ്ങി,​ കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു,​ ഏഴു മലയാളികൾ ടീമിൽ

Wednesday 05 October 2022 9:07 PM IST

കൊച്ചി: ഒക്ടോബർ ഏഴിന് തുടങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. ഏഴു മലയാളികൾ ഉൾപ്പെടെ 27 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ജെസെൽ കർണെയ്‌റോ ആണ് ക്യാപ്ട്ൻ. കെ.പി. രാഹുൽ,​ സഹൽ അബ്‌ദുൾ സമദ്,​ ശ്രീക്കുട്ടൻ,​ സച്ചിൻ സുരേഷ്,​ നിഹാൽ സുധീഷ്,​ ബിജോയ് വർഗീസ്,​ വിബിൻ മോഹനൻ എന്നിവരാണ് ടീമിലെ മലയാളിത്താരങ്ങൾ,​

കഴിഞ്ഞ സീസണിൽ കളിച്ച 16 താരങ്ങളെ ടീം നിലനിർത്തിയിട്ടുണ്ട്.വെള്ളിയാഴ്ച കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാൾ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം. സീസണിലെ ഉദ്ഘാടന മത്സരവുമാണിത്. ഇവാൻ വുകോമനോവിച്ചിന്റെ പരിശീലനത്തിലാണ് ടീം ഇറങ്ങുന്നത്. ഐഎസ്എൽ ട്രോഫി ഉയർത്താനാവുമെന്നാണ് ബ്ലാസ്‌റ്റേഴ്സിന്റെ പ്രതീക്ഷ.കിരീടം നേടുകയെന്ന സ്വപ്നവുമായാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നതെന്ന് ബ്ലാസ്‌റ്റേഴ്സ് സ്‌പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു.

കേരള ബ്ലാസ്‌റ്റേഴ്സ് ടീം

ഗോൾകീപ്പർമാർ: പ്രഭ്സുഖൻ ഗിൽ, കരൺജിത് സിംഗ്, മുഹീത് ഷാബിർ ഖാൻ, സച്ചിൻ സുരേഷ്.

പ്രതിരോധനിര: വിക്ടർ മോംഗിൽ, മാർകോ ലെസ്‌കോവിച്ച്, ഹോർമിപാം റുയ്വ, സന്ദീപ് സിംഗ്, ബിജോയ് വർഗീസ്, നിഷു കുമാർ, ജെസെൽ കർണെയ്‌റോ, ഹർമൻജോത് ഖബ്ര.

മധ്യനിര: ജീക്സൺ സിങ്, ഇവാൻ കലിയുസ്നി, ലാൽതംഗ ഖാൽറിങ്, ആയുഷ് അധികാരി, സൗരവ് മണ്ഢൽ, അഡ്രിയാൻ ലൂണ, സഹൽ അബ്ദുസമദ്, ബ്രൈസ് മിറാൻഡ, വിബിൻ മോഹനൻ, നിഹാൽ സുധീഷ്, ഗിവ്സൺ സിംഗ്, വിബിൻ മോഹനൻ.

മുന്നേറ്റ നിര: ദിമിട്രിയോസ് ഡയമന്റ്‌കോസ്, രാഹുൽ കെ.പി, അപ്പോസ്‌തോലോസ് ജിയാനോ, ബിദ്യാഷാഗർ സിംഗ്, ശ്രീക്കുട്ടൻ എം.എസ്‌