മുത്തൂറ്റ് ഫിനാൻസ് 300 കോടി സമാഹരിക്കും
സമാഹരണം സെക്യേർഡ് റിഡീമബിൾ എൻസിഡികളിലൂടെ
കൊച്ചി: ആയിരം രൂപ മുഖവിലയുള്ള സെക്യുവേഡ് റിഡീമബിൾ നോൺകൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ 28-ാമത് പബ്ലിക് ഇഷ്യു മുത്തൂറ്റ് ഫിനാൻസ് പ്രഖ്യാപിച്ചു. അടിസ്ഥാന ഇഷ്യൂ സൈസ് 75 കോടിയാണ്. 225 കോടി വരെ അധിക സബ്‌സ്‌ക്രിപ്ഷൻ നിലനിർത്താനുള്ള ഓപ്ഷനിലൂടെ 300 കോടി രൂപയാവും ഇഷ്യുവിൻറെ പരിധി. ഒക്ടോബർ ആറിന് തുറന്ന് 28ന് അവസാനിക്കുന്ന ഇഷ്യുവിന് നേരത്തെ ക്ലോസ് ചെയ്യാനും തീയതി നീട്ടാനുമുള്ള ഓപ്ഷനുമുണ്ട്.
ഉയർന്ന തോതിലുള്ള സുരക്ഷിതത്വം സൂചിപ്പിക്കുന്ന ഐ.സി.ആർ.എയുടെ എ എ പ്ലസ് (സ്റ്റേബിൾ) റേറ്റിംഗ് ഉള്ളതാണ് എൻ.സി.ഡികൾ. വ്യക്തിഗത നിക്ഷേപകർക്ക് ഏഴു വ്യത്യസ്ത തിരഞ്ഞെടുപ്പുകളുണ്ട്. വിവിധ നിക്ഷേപ തിരഞ്ഞെടുപ്പുകളിൽ 7.50 മുതൽ എട്ടു ശതമാനം വരെ കൂപ്പൺ നിരക്കുകളും ഇവയ്ക്കുണ്ടാകും.
ഇഷ്യുവിൻറെ 90 ശതമാനം ചെറുകിട നിക്ഷേപകർക്കും ഉന്നത മൂല്യമുള്ള വ്യക്തിഗത നിക്ഷേപകർക്കുമായി മാറ്റി വച്ചിരിക്കുകയാണെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു. സ്ഥാപനങ്ങൾക്കും കോർപറേറ്റുകൾക്കും ലഭിക്കുന്നതിനേക്കാൾ 0.50 ശതമാനം കൂടുതൽ നേട്ടം ഇവർക്കു ലഭിക്കും. ലഭ്യമായ സമാന അവസരങ്ങളേക്കാൾ മികച്ച നിക്ഷേപാവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാഹരിക്കുന്ന തുക പ്രാഥമികമായി കമ്പനിയുടെ വായ്പാ നടപടികൾക്കായാവും വിനിയോഗിക്കുക