നേതാക്കൾക്ക് ഏകസ്വരം വേണം: സാദിഖലി ശിഹാബ് തങ്ങൾ
Thursday 06 October 2022 1:08 AM IST
കോഴിക്കോട്: മുസ്ലിംലീഗിന് ഒരൊറ്റ നിലപാടേ പാടുള്ളൂ എന്നും നേതാക്കൾ പാർട്ടിയുടെ നിലപാട് പറയുമ്പോൾ ഏക സ്വരത്തിലായിരിക്കണമെന്നും സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ.മുസ്ലീംലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിഷ്‌കളങ്കരായ അണികളിൽ ആശയക്കുഴപ്പമുണ്ടാകാൻ പാടില്ല.നേതാക്കളുടെ വ്യത്യസ്ത അഭിപ്രായം സമൂഹമാദ്ധ്യമങ്ങളിൽ പ്രവർത്തകർ ഏറ്റുമുട്ടുന്നതിന് വഴിയൊരുക്കുമെന്നും സമുദായത്തിനുള്ളിൽ ഐക്യം നിലനിറുത്തണമെങ്കിൽ സംഘടനയ്ക്കുള്ളിൽ ഐക്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് നിരോധനം അടക്കമുള്ള വിഷയത്തിൽ നേതാക്കൾ വ്യത്യസ്ത അഭിപ്രായം പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് തങ്ങളുടെ വിമർശനം.