വിവേക് മൂർത്തി ഡബ്ലിയു.എച്ച്.ഒ എക്‌സിക്യൂട്ടിവ് ബോർഡിൽ

Thursday 06 October 2022 12:11 AM IST

വാഷിംഗ്ടൺ: ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയു.എച്ച്.ഒ) എക്‌സിക്യൂട്ടിവ് ബോർഡിലേക്കുള്ള യു.എസ് പ്രതിനിധിയായി ഇന്ത്യൻ വംശജൻനായ ഡോ. വിവേക് മൂർത്തിയെ (45)​ പ്രസിഡന്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തു. യു.എസ് സർജൻ ജനറലായി പ്രവർത്തിക്കുകയാണ് വിവേക്.

ബറാക് ഒബാമ ഭരണകൂടത്തിലും ഇദ്ദേഹം സർജൻ ജനറലായിരുന്നു. കർണാടക സ്വദേശികളായ വിവേകിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. മയാമിയിൽ വളർന്ന വിവേക് മൂർത്തി ഹാർവഡ്, യേൽ സ്‌കൂൾ ഒഫ് മെഡിസിൻ, യേൽ സ്കൂൾ ഒഫ് മാനേജ്‌മെന്റ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.