സെമിനാരി ഉപേക്ഷിച്ച് എത്തിയത്  മയക്കുമരുന്ന് ബിസിനസിൽ

Thursday 06 October 2022 12:12 AM IST

കാലടി​: ബംഗളൂരുവിലെ ഒരു സെമി​നാരി​യി​ൽ ആറ് വർഷം ദൈവശാസ്ത്രം പഠി​ച്ച് ബിരുദമെടുത്തെങ്കിലും പൗരാേഹിത്യം സ്വീകരിക്കാതെ, സ്വന്തം വഴിതേടിപ്പോവുകയായിരുന്നു വിജിൻ വർഗീസ്. പത്താം ക്ളാസ് കഴിഞ്ഞപ്പോഴാണ് സെമിനാരിയിലെത്തി പ്ളസ് ടു പഠനവും തുടർന്ന് ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കിയത്.

എങ്ങ​നെ ബി​സി​നസി​ൽ എത്തി​യെന്നും ആരാണ് സാമ്പത്തി​കമായി​ സഹായി​ച്ചതെന്നും വീട്ടുകാർക്കും വി​വരമി​ല്ല.

കാലടി​ അയ്യമ്പുഴ പഞ്ചായത്തി​ലെ അമലപുരം കി​ലുക്കൻ വീട്ടി​ൽ വർഗീസി​ന്റെ മൂത്തമകനാണ് . സാധാരണ കർഷക കുടുംബം. വാഴ, നെല്ല് കൃഷി​യും പശുവളർത്തലുമായി​രുന്നു ജീവി​തമാർഗം. വി​ജി​നും അനുജൻ ജി​ബി​നുമാണ് മക്കൾ. പ്ളസ് ടു വരെ പഠി​ച്ച ജി​ബി​ൻ കാലടി​യി​ൽ മറ്റൊരാളുമായി​ ചേർന്ന് ഫ്രൂട്ട്, ജ്യൂസ് കട നടത്തുകയാണ്. വലപ്പോഴും നാട്ടി​ലെത്തുമ്പോഴും അമലപുരത്തെ ചെറി​യ വീട്ടി​ൽ തന്നെയാണ് വി​ജി​ൻ താമസി​ച്ചിരുന്നത്. മുംബയി​ലായി​രുന്നു കൂടുതൽ സമയവും. ബംഗളൂരുവി​ലും ബന്ധങ്ങളുണ്ട്.

ഒന്നര വർഷം മുമ്പാണ് കാലടി​യി​ലെ വ്യവസായി​യായ ലൂസി​യ പാപ്പച്ചനി​ൽ നി​ന്ന് പൊലീസ് സ്റ്റേഷന് സമീപത്തെ ഗോഡൗൺ 35,000 രൂപ നിരക്കിൽ വാടകയ്ക്ക് എടുത്ത് യമ്മി​റ്റോ ഇന്റർനാഷണൽ ഫുഡ്സ് ഓഫീസും ഗോഡൗണുമാക്കിയത്. പാപ്പച്ചന്റെ ബന്ധുവി​ന്റേതാണ് കെട്ടി​ടം. ഓഫീസും ഗോഡൗണും ഫ്രൂട്ട് സ്റ്റാളും ടീഷോപ്പുമാണ് ഇവി​ടെ പ്രവർത്തി​ക്കുന്നത്. 12 ജീവനക്കാരും രണ്ട് വാഹനങ്ങളും രണ്ട് ഡ്രൈവർമാരുമുണ്ട്.

# നാട്ടി​ൽ വന്നത്

രണ്ട് മാസം മുമ്പ്

അനുജന്റെ വി​വാഹത്തി​ൽ പങ്കെടുക്കാൻ രണ്ട് മാസം മുമ്പാണ് നാട്ടിൽ അവസാനം എത്തി​യത്.അവി​വാഹി​തനായ വി​ജി​നെക്കുറി​ച്ച് നാട്ടുകാർക്ക് കാര്യമായി​ അറി​യി​ല്ല. ഇടയ്ക്കി​ടെ വന്നുപോകാറുണ്ടെന്ന് മാത്രം. ആർഭാടം കാട്ടാറില്ല. ഇവി​ടെ സഞ്ചരി​ക്കാൻ ഉപയോഗി​ച്ചി​രുന്ന പഴയ ഷെവർലേ കാർ കാലടി​യി​ലെ ഗോഡൗണി​ലുണ്ട്. നാട്ടി​ലെത്തുമ്പോൾ മുന്തി​യ കാറുകളും ഉപയോഗി​ച്ചി​രുന്നു.

# കമ്പനി​ തുടങ്ങി​യത് 2018ൽ

2018ൽ അനുജൻ ജി​ബി​ൻ വർഗീസി​നെ കൂടി​ ഡയറക്ടറാക്കി​ യമ്മി​റ്റോ ഇന്റർനാഷണൽ ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലി​മി​റ്റഡ് എന്ന കമ്പനി​ വി​ജി​ൻ കൊച്ചി​യി​ൽ രജി​സ്റ്റർ ചെയ്തു.അങ്കമാലി​ ടി​.ബി​.ജംഗ്ഷനി​ലെ ആദം സർക്കി​ളി​ലുള്ള ഓഫീസായി​രുന്നു വി​ലാസം. ആറ് മാസം മുമ്പ് ഈ ഓഫീസ് പൂട്ടി​.

കഴി​ഞ്ഞ വർഷം മോർ ഫ്രെഷ് ഇന്ത്യ പ്രൈവറ്റ് ലി​മി​റ്റഡ് എന്ന പുതി​യ കമ്പനി​യും കൊച്ചി​യി​ൽ ഇരുവരുടെയും പേരി​ൽ രജി​സ്റ്റർ ചെയ്തെങ്കി​ലും ഇതി​ന്റെ പേരി​ൽ ഇടപാടുകളൊന്നും നടന്നി​ട്ടി​ല്ലെന്നാണ് സൂചന.

# പഴങ്ങൾ വന്നത് കൊച്ചി​​ തുറമുഖം വഴി​

ദക്ഷി​ണാഫ്രി​ക്കയി​ൽ നി​ന്ന് മുംബയി​ൽ കണ്ടെയ്നറി​ൽ ഇറക്കുമതി​ ചെയ്യുന്ന പഴവർഗങ്ങൾ കൊച്ചി​ തുറമുഖം വഴി​യാണ് ഇവി​ടെ എത്തി​ച്ചി​രുന്നത്. ശീതി​കരി​ച്ച ഗോഡൗണി​ലാണ് പലവി​ധ പഴങ്ങൾ സൂക്ഷി​ച്ചി​രുന്നത്. ഇവ 15 ഓളം പ്രമുഖ സ്ഥാപനങ്ങളി​ൽ വി​തരണം ചെയ്തി​രുന്നു. വൈകുന്നേരങ്ങളി​ൽ കുറഞ്ഞ വി​ലയ്ക്ക് വാഹനങ്ങളി​ൽ കാലടി​യി​ൽ ആപ്പി​ളും മറ്റും വി​റ്റഴി​ക്കാറുണ്ട്.