നാടെങ്ങും വിദ്യാരംഭം

Thursday 06 October 2022 12:14 AM IST
വാ​ള​ക്കു​ളം​ ​ശ്രീ​ ​സു​ബ്ര​മ​ഹ്ണ്യ​സ്വാ​മി​ ​ഭ​ജ​ന​മ​ഠ​ത്തി​ലെ വി​ദ്യാ​രം​ഭ​ത്തി​ൽ ​ര​ഞ്ജി​നി​ ​രാ​ജ് ​എ​ട​യാ​ട്ട് ​കു​രു​ന്നു​ക​ൾ​ക്ക് ​ആ​ദ്യക്ഷ​രം​ ​കു​റി​ക്കുന്നു.

പു​തു​പ്പ​റ​മ്പ്:​ ​വാ​ള​ക്കു​ളം​ ​ശ്രീ​ ​സു​ബ്ര​മ​ഹ്ണ്യ​സ്വാ​മി​ ​ഭ​ജ​ന​മ​ഠ​ത്തി​ലെ​ ​ന​വ​രാ​ത്രി​ ​മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ ​പു​സ്ത​ക​പൂ​ജ​ ,​വാ​ഹ​ന​പൂ​ജ,​ ​വി​ദ്യാ​രം​ഭം​ ​തു​ട​ങ്ങി​യ​വ​ ​ന​ട​ത്തി.​ ​വി​ദ്യാ​രം​ഭ​ത്തി​ന് ​ര​ഞ്ജി​നി​ ​രാ​ജ് ​എ​ട​യാ​ട്ട് ​കു​രു​ന്നു​ക​ൾ​ക്ക് ​ആ​ദ്യാ​ക്ഷ​രം​ ​കു​റി​ച്ചു.​ ​തു​ട​ർ​ന്ന് ​പ്ര​ത്യേ​കം​ ​ത​യ്യാ​റാ​ക്കി​യ​ ​സ​ര​സ്വ​തി​ ​മ​ണ്ഡ​പ​ത്തി​ൽ​ ​ക്ഷേ​ത്ര​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ക​ലാ​ഭ​വ​ൻ​ ​ജി​തി​ന്റെ​ ​സം​ഗീ​ത​വി​രു​ന്നും​ ​പ​ട്ടു​റു​മാ​ൽ​ ​ഫെ​യിം​ ​അ​ദി​ഷ് ​പു​ത്ത​ന​ത്താ​ണി​യു​ടെ​ ​ഭ​ക്തി​ഗാ​ന​ ​സു​ധ​യും​ ​ന​ർ​ത്ത​ന​ ​ക​ലാ​ല​യ​ത്തി​ന്റെ​ ​കു​ട്ടി​ക​ളു​ടെ​ ​ഡാ​ൻ​സും​ ​കൂ​ടാ​തെ​ ​നി​ര​വ​ധി​ ​ക​ലാ​കാ​ര​ന്മാ​രു​ടെ​ ​അ​ര​ങ്ങേ​റ്റ​വും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ബാ​ബു​ ​മു​തു​കു​റ്റി​യി​ൽ​ ,​​നെ​ല്ലി​ക്കാ​ട്ട് ​ചെ​റീ​ത് ​ലാ​ൽ,​ ​സ​രേ​ഷ്ബാ​ബു​ ​പി.​പി,​ ര​തീ​ഷ് ​കെ.​സി.​ ​​ ​ബൈ​ജു​ ​അ​റ​ക്ക​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.