ആർ.എസ്.എസ് പഥ സഞ്ചലനം
Thursday 06 October 2022 12:16 AM IST
കളമശേരി: 1948ൽ ആർ.എസ്.എസിനെ നിരോധിച്ച അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തന്നെയാണ് 1963ൽ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിൽ സൈന്യത്തിനൊപ്പം പരേഡിൽ പങ്കെടുക്കാൻ ക്ഷണിച്ചതും ആദരിച്ചതുമെന്നും ഭാരതത്തിന്റെ പാരമ്പര്യവും സംസ്കാരം ദേശീയതയും ഉൾക്കൊള്ളുന്ന ആർക്കും സംഘ ശാഖയിലേക്ക് കടന്നുവരാമെന്നും പ്രാന്തീയ കാര്യകാരി സദസ്യൻ അഡ്വ.എൻ.ശങ്കർ റാം പറഞ്ഞു. വിജയദശമി ദിനത്തിൽ ഏലൂർ ഫാക്ട് മൈതാനത്ത് ആർ.എസ്.എസ് കടുങ്ങല്ലൂർ ഖണ്ഡിന്റെ നേതൃത്വത്തിൽ നടന്ന മഹാ സാംഘിക്കിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗവ.ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ എസ്.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. റിട്ട.ജില്ലാ ജഡ്ജിയും ജില്ലാ സംഘ ചാലകുമായ സുന്ദരം ഗോവിന്ദ്, സഹ സംഘചാലക് പി.വി.സഞ്ജീവ് തുടങ്ങിയവർ പങ്കെടുത്തു.