മീന മേനോൻ നിര്യാതയായി

Wednesday 05 October 2022 11:30 PM IST

പറവൂർ: മാദ്ധ്യമ, പരിസ്ഥിതി പ്രവർത്തക വഴിക്കുളങ്ങര തുണ്ടപ്പറമ്പ് മീന മേനോൻ (52) നിര്യാതയായി. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വഴിക്കുളങ്ങരയിലെ ശാന്തിവനം ഉടമയാണ്. പിതാവ് പരേതനായ രവീന്ദ്രൻ. മാതാവ്: പരേതയായ സാവിത്രി. മകൾ: ഉത്തര. സംസ്കാരം നടത്തി.

ശാന്തിവനത്തിന്റെ സംരക്ഷണത്തിനായി വർഷങ്ങളോളം പ്രതിഷേധവും നിയമപോരാട്ടങ്ങളും നടത്തി. വഴിക്കുളങ്ങര ശാന്തിവനത്തിന് നടുവിലൂടെ 110കെ.വി ടവർ നിർമ്മിക്കാൻ മരങ്ങൾ മുറിച്ച കെ.എസ്.ഇ.ബി നീക്കത്തിനെതിരെ സ്വന്തം മുടി മുറിച്ചാണ് ഇവർ പ്രതിഷേധിച്ചത്. എറണാംകുളം ജില്ലയിലെ നോർത്ത് പറവൂർ വഴിക്കുളങ്ങരയിലാണ് മൂന്നു കാവുകളും മൂന്നു കുളങ്ങളും അടങ്ങുന്ന ശാന്തിവനം.