നിര്യാതനായി

Wednesday 05 October 2022 11:34 PM IST

തിരുവനന്തപുരം : റിട്ട. ഡിവൈ.എസ്.പി കാര്യവട്ടം മാനസിയിൽ കെ. നിർമ്മലൻ (69)​ നിര്യാതനായി. തിരുവനന്തപുരം സിറ്റിയിലും റൂറലിലും ക്രൈംബ്രാഞ്ചിലും എസ്.ഐ,​ സി.ഐ ,​ഡിവൈ.എസ്.പി റാങ്കുകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള നിർമ്മലൻ 2007ൽ പൊലീസ് ട്രെയിനിംഗ് കോളേജ് വൈസ് പ്രിൻസിപ്പലായാണ് വിരമിച്ചത്. വിരമിച്ചശേഷം ഹൈക്കോടതി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. ഭാര്യ : ഹേമലത (യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ)​. മക്കൾ : ജയദേവൻ.എൻ(ജപ്പാൻ)​,​ ജയകൃഷ്ണൻ.എൻ(ടെക്നോപാർക്ക്)​. മരുമക്കൾ : നിമ്മിരാജ്,​ ആതിര. സഞ്ചയനം 9ന് രാവിലെ 8.30ന് വീട്ടുവളപ്പിൽ.