ഡ്രൈ ഡേയിൽ മദ്യം വിറ്റ 22 പേർ പിടിയിൽ

Thursday 06 October 2022 1:33 AM IST

കൊല്ലം: ഡ്രൈ ഡേകളായിരുന്ന ഈ മാസം ഒന്ന്, രണ്ട് തീയതികളിൽ മദ്യം വിറ്റ 22 പേർ എക്സൈസിന്റെ പിടിയിലായി. ഏക്സൈസ് ഈ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃത വില്പനയ്ക്കായി ശേഖരിച്ചിരുന്ന 100 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. മദ്യം വിറ്റ ഇനത്തിലുള്ള 8030 രൂപയും രണ്ട് വാഹനങ്ങളും പിടികൂടി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മയക്കുമരുന്നുമായി എട്ടുപേർ പിടിയിലായി. 152 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ശക്തമായ റെയ്ഡ് തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി. സുരേഷ് അറിയിച്ചു. മയക്കുമരുന്ന് കേസുകൾ കണ്ടെടുക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന് അസി. കമ്മിഷണർ വി.റോബർട്ട് പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർമാരായ ടോണി ജോസ്, ശിവപ്രസാദ്, കെ. സുദേവൻ, എക്സൈസ് ഇൻസ്പെക്ടർമാരായ മുഹമ്മദ് റാഫി, ഗ്ലാഡ്സൺ, ഫെർണാണ്ടസ്, ബെന്നി ജോർജ്, അനീർഷ, രാജു.ടി, എം. കൃഷ്ണകുമാർ, ബി. വിഷ്ണു, ജി. പോൾസൺ, എം.ജി. അജയകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എച്ച്. രാജീവ്, ഡി.എസ്.മനോജ് കുമാർ, സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ, ബിജു കുമാർ, എൻ. ബിജു, വൈ. ശിഹാബുദ്ദീൻ, കെ.പി.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.