സ്വകാര്യ ബസിന് പിന്നിൽ ട്രാൻ.ബസിടിച്ചു: 4 പേർക്ക് പരിക്ക്

Thursday 06 October 2022 1:35 AM IST

കൊല്ലം: ആയൂർ സംസ്ഥാന പാതയിൽ സ്വകാര്യ ബസിന് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് 4 പേർക്ക് പരിക്ക്.ഇന്നലെ രാത്രി 8നാണ് സംഭവം.കുളത്തൂപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ് അതേ ദിശയിൽ വന്ന സ്വകാര്യ ബസിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ബസ് യാത്രക്കാർക്കും ബൈക്കിൽ സഞ്ചരിച്ചിരുന്നവർക്കും പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ലുകൾ പൂർണ്ണമായി തകർന്നു. മത്സര ഓട്ടമാണ് അപകടത്തിന് കാരണമെന്ന് കണ്ടുനിന്നവർ പറയുന്നു.അപകടത്തെ തുടർന്ന് കൊല്ലം-ആയൂർ പാതയിൽ വാഹന ഗതാഗതം തടസപ്പെട്ടു.

Advertisement
Advertisement