വാ​റ്റുചാ​രാ​യ​വു​മാ​യി യു​വാ​വ് പി​ടി​യിൽ

Thursday 06 October 2022 1:36 AM IST

കൊല്ലം: ഓ​ണ​ക്കാലത്ത് വിൽ​പ്പ​നയ്ക്ക് ത​യ്യാ​റാ​ക്കി​യ വാ​റ്റുചാ​രാ​യ​വു​മാ​യി യുവാവ് ​പിടിയിലായി. വ​ലി​യ​കു​ള​ങ്ങ​ര സു​മേ​ഷ് ഭ​വ​നിൽ സു​മേ​ഷ് (32) ആ​ണ് അറസ്റ്റിലായത്. ഓ​ച്ചി​റ വ​ലി​യ​കു​ള​ങ്ങ​ര​യി​ലും പ​രി​സ​രത്തും ഡ്രൈഡേ മുൻ​കൂ​ട്ടി ക​ണ്ട് വിൽ​പ്പ​ന​ക്കാ​യി ത​യ്യാ​റാ​ക്കി​യ 20 ലി​റ്റർ വാ​റ്റ് ചാ​രാ​യവും ഇ​യാ​ളിൽ നി​ന്ന് പി​ടി​കൂ​ടി. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ ഓ​ച്ചി​റ പൊലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ പ്രതിയുടെ വീ​ട്ടിൽ നി​ന്ന് ചാ​രാ​യ​വും കോ​ട​യും മ​റ്റ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂടി. സ്റ്റേ​ഷൻ ഇൻ​സ്‌​പെ​ക്ടർ എ. നി​സാ​മു​ദ്ദീന്റെ നേ​തൃ​ത്വ​ത്തിൽ എ​സ്.ഐ മാ​രാ​യ എൽ. ജി. നി​യാ​സ്, എ.എ​സ്.​ഐ
ഹ​രി​കൃ​ഷ്​ണൻ, സി.പി.ഒ മാ​രാ​യ അ​നി, ക​നീ​ഷ്, രാ​ഹുൽ, ശ്രീ​ദേ​വി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്.

Advertisement
Advertisement